മറയൂർ: എറണാകുളം സ്വദേശികളായ വിനോദ യാത്രാ സംഘത്തിലെ യുവാക്കളിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നുരുന്നി കൊല്ലംപറമ്പിൽ സജേഷാണ് (32) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച സുഹൃത്ത് കാർത്തിക്കിനൊപ്പം ബൈക്കിലെത്തിയ സജേഷ് മറയൂർ മാശിവയൽ റോഡിൽ ലോഡ്ജിൽ താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സജേഷിനെ കാണാതായതോടെ മുറിയിൽ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടതെന്ന് കാർത്തിക് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇരുവരും പെയിൻറിങ് തൊഴിലാളികളാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.