കോതമംഗലം: വീട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കറുകടം ശൗര്യാർ കോളനിയിൽ വാടകക്ക് താമസിക്കുന്ന അന്തിക്കരമോളേൽ സജിയുടെയും സിനിയുടെയും മകള്‍ ആർദ്രയാണ് (13) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് തൂങ്ങിയനിലയിൽ കണ്ടത്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: ആദിത്യ, അഭിഷേക്.