തൃശൂർ: കൊച്ചി സർവകലാശാല റിട്ട. ജോയൻറ് രജിസ്ട്രാർ എം.പി. ഹരീന്ദ്രനാഥൻ (71) നിര്യാതനായി. സാമൂഹിക പരിഷ്കർത്താവ് പ്രേംജിയുടെയും ആര്യ പ്രേംജിയുടെയും മകനാണ്. തൃപ്പൂണിത്തുറ പൂജാ ക്രിക്കറ്റിലൂടെ പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഭാര്യ: തൃപ്പൂണിത്തുറ കോവിലകത്തെ വരദ. മക്കൾ: സുനിത (അമേരിക്ക), സുജാത. മരുമക്കൾ: ദേവേന്ദ്രനാഥ്, ബിനു (എച്ച്.പി ബംഗളൂരു). സഹോദരങ്ങൾ: നീലൻ, കേണൽ ഇന്ദുചൂഡൻ, സതി പ്രേംജി, പരേതനായ കെ.പി.എ.സി പ്രേമചന്ദ്രൻ.