ഗുരുവായൂർ: ലണ്ടനിലെ ഹോട്ടൽ വ്യവസായിയും ഇന്ത്യൻ ഹൈകമീഷനിലെ റിട്ട. ഉദ്യോഗസ്ഥനുമായ ഗുരുവായൂർ സ്വദേശി തെക്കുമുറി ഹരിദാസ് (72) ലണ്ടനിൽ നിര്യാതനായി. കേരള ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻറ്സ് (കെ.ജി.ആർ) ഉടമയാണ്. ചൊവ്വാഴ്ച രാത്രി ഒന്നിന് ലണ്ടനിലെ ടൂട്ടിങ് സെൻറ് ജോർജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുർന്ന് രണ്ടുദിവസമായി ആശുപത്രിയിലായിരുന്നു. കുടുംബസമേതം ലണ്ടനിലാണ് താമസിച്ചിരുന്നത്. ഭാര്യ: ലത. മക്കൾ: വൈശാഖ്, വിനോദ്, നിലേഷ്, നിഖിൽ. മരുമകൾ: സ്മൃതി