പുത്തൻപീടിക: സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് സഭാംഗവും മുറ്റിച്ചൂർ കുണ്ടുകുളങ്ങര പരേതരായ ലോനപ്പെൻറയും കത്രീനയുടെയും മകളുമായ സിസ്റ്റർ വിൻഫ്രഡ് (86) മധ്യപ്രദേശിലെ സാഗറിൽ നിര്യാതയായി. സഹോദരങ്ങൾ: പരേതരായ മറിയം, ഔസേപ്പ്, ചുമ്മാർ, ഇട്ട്യാനം. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് സാഗറിലെ സെൻറ് തെരേസാസ് കത്തീഡ്രൽ പള്ളിസെമിത്തേരിയിൽ.