നെടുമങ്ങാട്: കോൺഗ്രസ് നേതാവ് ബൂത്ത് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കാച്ചാണി കിഴക്കതിൽ വീട്ടിൽ കെ.കെ. ദിവാകരൻ (68) ആണ് പ്രസംഗിക്കുന്നതിനിെട കുഴഞ്ഞുവീണ് മരിച്ചത്. കാച്ചാണി ജങ്ഷനിൽ നടന്ന കോൺഗ്രസ് ബൂത്ത് കൺവെൻഷനിലായിരുന്നു പ്രസംഗിച്ചത്. ഉടനെ പേരൂർക്കട ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സിന്ധു (റിട്ട. ലോ സെക്രട്ടറി). മക്കൾ: ഗോപിക, ഗോകുൽ.