അമ്പലപ്പുഴ: ടാങ്കർ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11ാം വാർഡ് ചേന്നാട് വീട്ടിൽ രാമചന്ദ്രനാണ് (58) മരിച്ചത്. കച്ചേരിമുക്ക് ടെമ്പോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ കച്ചേരി മുക്കിൽ ടാങ്കർ ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: സുശീല. മക്കൾ: അപർണ, അതുല്യ, അനഘ.