ചേര്‍ത്തല: കോവിഡ് വാക്സിനെടുത്ത് വീട്ടിലെത്തിയ വയോധികൻ രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സംസ്കാരത്തിനുമുമ്പ് ആരോഗ്യവകുപ്പ് ഏറ്റെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് നെടുംചിറ തങ്കപ്പനാണ് (77) തിങ്കളാഴ്ച രാത്രി ചേര്‍ത്തല ആശുപത്രിയില്‍ മരിച്ചത്. തങ്കിയില്‍ നടന്ന ക്യാമ്പിൽനിന്ന് അന്ന് ഉച്ചക്കാണ് തങ്കപ്പന് കോവിഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചത്. രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹത്തെ ചേർത്തല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ സംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ കൂടുതല്‍ പരിശോധനക്ക് മൃതദേഹം വിട്ടുനല്‍കണമെന്ന ആവശ്യവുമായി ആരോഗ്യവകുപ്പ് അധികൃതർ എത്തി. തുടർന്ന്, ബുധനാഴ്ച വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കോവിഡ് വാക്സിനെടുത്ത കാര്യം അറിയാഞ്ഞതിനാലാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. അനില്‍കുമാര്‍ പറഞ്ഞു. വാക്സിൻ സ്വീകരിച്ച ദിവസംതന്നെ മരണം സംഭവിച്ചതിനാലും വാക്സിൽ പഠനത്തിെൻറ ഭാഗവുമായാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ: വിലാസിനി. മക്കള്‍: സനല്‍കുമാര്‍, സജിത്കുമാര്‍, സതീഷ്. മരുമക്കള്‍: സുനിത, സിനിമോള്‍, ഗ്രീഷ്മ.