മോങ്ങം: ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വള്ളുവമ്പ്രം സ്വദേശി കോടാലി വീട്ടിൽ മഹ്റൂഫ് റഹ്മാനി (25) ആണ് മരിച്ചത്. ദേശീയ പാതയിൽ മോങ്ങത്ത് വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിറകിൽ ലോറി വന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറ്റൊരു ലോറിയുടെ പിറക് വശത്ത് ഇടിക്കുകയുമായിരുന്നു. അരിമ്പ്ര ബിരിയപ്പുറം മദ്റസയിലെ പ്രധാന ഉസ്താദും മോങ്ങം ലിറ്റിൽ ഇന്ത്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അറബിക് വിഭാഗം അധ്യാപകനുമാണ് മഹ്റൂഫ്. പിതാവ്: അസൈൻ. മാതാവ്: ലൈല. സഹോദരങ്ങൾ: അസ്ലം, ഷാഫി, അസറുദ്ദീൻ, മാജിദ ഫർസാന, മാജിദ റബാബ്.