മഞ്ചേരി: ബസ് യാത്രക്കിടെ മദ്റസ അധ്യാപകൻ കുഴഞ്ഞ് വീണുമരിച്ചു. പൂക്കൊളത്തൂർ വളമംഗലം ഊരക്കോടൻ മുഹമ്മദ് മുസ്ലിയാരുടെ മകൻ യു. അബ്ദുൽ നാസർ അൻവരിയാണ് (48) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് സംഭവം.
മഞ്ചേരിയിൽനിന്ന് നാട്ടിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ സെൻട്രൽ ജങ്ഷനിൽ എത്തിയപ്പോൾ സീറ്റിൽനിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തിരൂർ കൂട്ടായി തെരുവത്ത് ജുമാമസ്ജിദ് ഖത്തീബാണ്. ഭാര്യ: ഉമ്മുസൽമത്ത്. മക്കൾ: മുഹമ്മദ് ഫവാസ്, മുഹമ്മദ് ഫഹീം, ഖദീജ ഫർഹ, ഫാത്തിമ ഫസീന, ഫിദ ഫസ്ന.