അടിമാലി: മുല്ലക്കാനത്തിന് സമീപം സ്കൂട്ടറിൽ ജീപ്പിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികൻ രാജകുമാരി വളയമ്പ്രയിൽ ബിജുവിെൻറ മകൻ ലിബിൻ (ജോമോൻ -22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. രാജാക്കാട്ടുനിന്ന് മുല്ലക്കാനം ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ലിബിൻ. എതിരെ വന്ന ജീപ്പ് റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സമീപത്ത് വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന രാജാക്കാട് പൊലീസ് പരിക്കേറ്റ ലിബിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സിജി. സഹോദരങ്ങൾ: ജൂലി, നോബിൾ.