അടിമാലി: സേനാപതി പഞ്ചായത്ത് മുൻ അംഗം മാങ്ങാത്തൊട്ടി കൂനംമാക്കൽ ജയിംസ് മത്തായിയെ (56) കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ബുധനാഴ്ച വൈകുന്നേരം മൂന്ന് മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രാത്രി ഏഴരയോടെ കൃഷിയിടത്തിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: രാജകുമാരി പുറങ്ങാട്ട് കുടുംബാംഗം വത്സ. മക്കൾ: എബിൻ, ജോമിൻ, റോസ്മേരി.