കൊട്ടിയം: വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചു. കൊട്ടിയം കണ്ടച്ചിറ പുല്ലിച്ചിറ ബിനോജ് ഭവനിൽ തോമസ് ബനഡിക്ടിെൻറ ഭാര്യ ട്രീസാമ്മ (62) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11നാണ് വീടിനുള്ളിൽ െവച്ച് ട്രീസാമ്മക്ക് പൊള്ളലേറ്റത്. വീട്ടിൽ ട്രീസാമ്മയും ഭർത്താവും മാത്രമാണ് താമസം. സംഭവം നടക്കുമ്പോൾ ഭർത്താവ് മുറിയിൽ ഉറങ്ങുകയായിരുന്നു. ഭാര്യയെ കാണാത്തതിനെ തുടർന്ന് ഹാളിലേക്ക് വന്നപ്പോഴാണ് പൊള്ളലേറ്റ നിലയിൽ കണ്ടതെന്ന് ഭർത്താവ് തോമസ് ബനഡിക്ട് പൊലീസിനോടു പറഞ്ഞു.
ഹാളിനോടു ചേർന്ന കോണിപ്പടികൾക്കരികിലാണ് മൃതദേഹം കണ്ടത്. ഭാര്യക്ക് തീപ്പൊള്ളലേറ്റ വിവരം ഭർത്താവ് തന്നെയാണ് അയൽക്കാരെയും ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്. മക്കളിൽ രണ്ടുപേർ വിദേശത്തും ഒരാൾ തമിഴ്നാട്ടിലുമാണ്. കൊട്ടിയം എസ്.ഐമാരായ സജീർ, സംഗീത, വിരലടയാള വിദഗ്ധർ എന്നിവർ എത്തി തെളിവെടുപ്പുനടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി. മക്കൾ: ബെൻ തോമസ്, റോബിൻ തോമസ്, ജെബിൻ തോമസ്. മരുമക്കൾ: ഉർവശി, നേഹ.