ആറ്റിങ്ങല്‍: മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റയാള്‍ ആശുപത്രിയില്‍ മരിച്ചു. ആറ്റിങ്ങല്‍ കൈപ്പറ്റിമുക്ക് സ്വദേശി സുരേഷ്ബാബുവാണ് (61) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ മുദാക്കല്‍ ചെമ്പൂരാണ് അപകടമുണ്ടായത്.
മരം മുറിക്കുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്കോളജാശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.