തിരൂര്‍: തിങ്കളാഴ്ച കാണാതായ ചേന്നര, പെരുന്തിരുത്തി സ്വദേശിയുടെ മൃതദേഹം തിരൂര്‍ പൂങ്ങോട്ടുകുളത്തെ കിണറ്റില്‍നിന്ന് കണ്ടെടുത്തു. പെരുന്തിരുത്തി സ്വദേശി കൊണ്ടച്ചാംപറമ്പില് ഖാലിദിെൻറ (58) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ പൂങ്ങോട്ടുകുളം ദാറുസ്സലാം മാൾ പരിസരത്തെ കിണറ്റില്‍നിന്ന് കണ്ടെടുത്തത്. മാളിലെ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പൊലീസും ഫയര്‍ഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു. തിരൂര്‍ ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോട്ടത്തിനുശേഷം ശനിയാഴ്ച രാവിലെ മുട്ടനൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും. റാബിയയാണ് ഭാര്യ. മുഹമ്മദ് റിൻഷിദ്, മുഹമ്മദ് റിന്‍ഷാദ്, മുഹമ്മദ് റാഷിദുല്ഷാദ് എന്നിവര്‍ മക്കളാണ്.