അരീക്കോട്: പെരുമ്പറമ്പ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അരീക്കോട് ആലുക്കൽ പനച്ചിത്തൊടി രാജൻ-കന്നത്തൊടി റീജ ദമ്പതികളുടെ മകൻ അരുൺ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പെരുമ്പറമ്പ് സുല്ലമുസ്സലാം സയൻസ് കോളജ് പരിസരത്തായിരുന്നു അപകടം.
സജീവ എസ്.എഫ്.ഐ പ്രവർത്തകനായ യുവാവ് ഒരു യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് അപകടം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഒരു മണിക്കൂർ അരീക്കോട് ആലുക്കലിൽ അമ്മ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം വൈകുന്നേരത്തോടെ പിതാവിെൻറ നാടായ മഞ്ചേരിയിൽ സംസ്കരിച്ചു. സഹോദരി: അതുല്യ.