ചങ്ങരംകുളം: ആലങ്കോട് സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലങ്കോട് കക്കാട്ട് പറമ്പില്‍ മണിയുടെ മകന് ബിബിന്‍ ദാസിനെയാണ് (30) വീടിനടുത്ത് ആൾത്താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാതാവ്: തങ്കമണി. സഹോദരങ്ങള്‍: ബീന, ബിനീഷ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.