ചാത്തന്നൂര്‍: നിരൂപകനും നോവലിസ്റ്റും പ്രഭാഷകനുമായ ചാത്തന്നൂർ മരക്കുളം കടവ് ചരുവിള പുത്തന്‍വീട്ടില്‍ (അയിരൂര്‍ തോട്ടത്തില്‍) സി.വി. വിജയകുമാർ (58) നിര്യാതനായി. മഹാത്മാഗാന്ധി സർവകലാശാലയിൽ മലയാള സാഹിത്യത്തിൽ ഗവേഷണം നടത്തിവരികയായിരുന്നു. പച്ചമലയാളം മാസികയുടെ പത്രാധിപ സമിതി അംഗമാണ്. കബനി മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.