വെഞ്ഞാറമൂട്: വയോധികയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വാമനപുരം ആനാകുടി പൂപ്പുറം ചൈത്രം വീട്ടില്‍ സരോജം (74) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഇവരുടെ വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസി സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.