തച്ചമ്പാറ: പ്രമുഖ കർഷകനും മാച്ചാൻതോട് റബർ ഉത്പാദക സംഘം പ്രസിഡൻറുമായ ചെന്തുണ്ട് കരോട്ട് കെ.വി. ഈപ്പൻ (പാപ്പച്ചൻ-94) നിര്യാതനായി. ദീർഘകാലം കാസർകോട് വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റ് സൂപ്രണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: വർഗീസ് ഈപ്പൻ, ജോൺ ഈപ്പൻ, വിൻസി മാത്യു, വിജു ഈപ്പൻ. മരുമക്കൾ: സാറാ വർഗീസ്, മീരാ ജോൺ, തോമസ് മാത്യു, സ്മിത ബിജു. സംസ്കാരം ഞായറാഴ്ച വൈകു. മൂന്നിന് കരിമ്പ സെൻറ് തോമസ് മാർത്തോമാ ചർച്ച് സെമിത്തേരിയിൽ.