അഞ്ചൽ: പെയിൻറിങ് തൊഴിലിനായെത്തിയയാൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് മരിച്ചു. കരുകോൺ നൗഫിയ മൻസിലിൽ ഷുഹൂദ് (സജീവ് 51) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ കരുകോൺ സ്കൂളിനടുത്തുള്ള വീട്ടിൽ പെയിൻറിങ് ജോലിക്കെത്തവേ ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻതന്നെ സഹപ്രവർത്തകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രവാസിയായിരുന്ന ഷുഹൂദ് നാട്ടിലെത്തി പെയിൻറിങ് ജോലി ചെയ്തുവരുകയായിരുന്നു.
അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു. ഭാര്യ: ഹസീന. മക്കൾ: നൗഫൽ, നൗഫി.