കരുളായി: ഭൂമിക്കുത്തിൽ നമ്പ്യാരത്തുപാറയിൽ തോമസ് (55) ആസിഡ് അകത്തുചെന്ന് മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് വീട്ടിൽ ആസിഡ് അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ച മൂേന്നാടെയാണ് മരിച്ചത്. പൂക്കോട്ടുംപാടം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: സാലി തോമസ്. മക്കള്‍: നിഖില്‍, ജോമല്‍.