കയ്പമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കയ്പമംഗലം പന്ത്രണ്ടിൽ മമ്മ്രസായില്ലത്ത് അബ്ദുൽഗഫൂർ (58) ആണ് മരിച്ചത്. ഫെബ്രുവരി 23ന് കയ്പമംഗലം പന്ത്രണ്ടിൽ അബ്ദുൽഗഫൂർ ഓടിച്ച ഓട്ടോയിൽ കാറിടിച്ചായിരുന്നു അപകടം. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും ശനിയാഴ്ച രണ്ടരയോടെ മരിച്ചു. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അഫ്സൽ, അൻസാർ, ആഷിഖ്. മരുമക്കൾ: സുമിന, സുമയ്യ, റിൻസി.