ചാലക്കുടി: പരിയാരത്തെ മുനിപ്പാറയിൽ വഴിത്തർക്കത്തെ തുടർന്ന് ഗൃഹനാഥൻ മർദനമേറ്റ് മരിച്ചു. കളത്തിൽ ഡേവീസ് (ദേവസി- 60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വർഷങ്ങളായി ദേവസിയുടെ വീടിന് സമീപത്തെ വഴിയെ സംബന്ധിച്ച് തർക്കമുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇതുവഴി നടന്നുവെന്നതിെൻറ പേരിൽ ദേവസി ഒരു യുവാവിെൻറ കാല് ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചതായി കേസുണ്ട്. ശനിയാഴ്ച രാവിലെയും ചിലരുമായി വഴിയുടെ പേരിൽ വഴക്കുണ്ടായി. വഴിയിൽ പുല്ല് പറിച്ചു കൊണ്ടിരിക്കുകയായിരുന്നു ദേവസി. വഴക്ക് മൂത്തപ്പോൾ കൈയാങ്കളിയായി. നാല് പേർ ചേർന്ന് ദേവസിയെ മർദിക്കുകയായിരുന്നു. ഇയാൾക്ക് മുട്ടുകാലിന് താഴെ വെട്ടേറ്റു. വയറ്റിൽ ചവിട്ടേറ്റതാണ് മരണകാരണമെന്നറിയുന്നു. ഉടൻ എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ചാലക്കുടി പൊലീസ് കേസെടുത്തു. ഭാര്യ: മേരി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: അശ്വതി, വർഷ.