വണ്ടൂർ: പുതിയ പഞ്ചായത്ത് ഓഫിസിന് താഴെ തണ്ടുപാറക്കലിൽ സ്വകാര്യ വ്യക്തിയുടെ വയലിന് മധ്യത്തിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അബോധാവസ്ഥയിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴത്തേ വീട്ടിൽ ഷാബിരിനെയാണ് (34) മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന പാറപ്പുറവൻ ജംഷിറിനെ അബോധാവസ്ഥയിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് കോഴിക്കോട് നാർകോട്ടിക് സെല്ലിലേക്ക് മാറ്റി. സംഘത്തിലുണ്ടായിരുന്ന മൂന്നാമത്തെയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മൂന്നുപേർക്കും വാണിയമ്പലം സ്വദേശി എന്തോ പുതിയ ലഹരി നൽകിയതായും അത് ഉപയോഗിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സ്ഥലത്തുനിന്ന് മദ്യക്കുപ്പിക്കളും ലഹരി ഉപയോഗിക്കാനുപയോഗിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തു. തോട്ടിൽ ശനിയാഴ്ച രാവിലെ എേട്ടാടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം ഊർജിതമാക്കിയതായും സി.ഐ കെ. ദിനേശ് പറഞ്ഞു. ഷബീർ അവിവാഹിതനാണ്. വണ്ടൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഖബറടക്കം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം വണ്ടൂരിൽ.യുവാവ് തോട്ടിൽ മരിച്ച നിലയിൽ