മാറഞ്ചേരി: മാറഞ്ചേരി കരിങ്കല്ലത്താണിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരമുക്ക് സ്വദേശി വാലിപ്പറമ്പിൽ അമലാണ് (22) മരിച്ചത്. വെള്ളിയാഴ്ച രാത്രി സമീപത്തെ ടർഫിൽ കളിക്കാൻ പോയ അമൽ രാവിലെയായിട്ടും വീട്ടിലെത്തിയിരുന്നില്ല. രാവിലെ റോഡരികിൽ മൃതദേഹം കണ്ട നാട്ടുകാർ പെരുമ്പടപ്പ് പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കോവിഡ് പരിശോധനക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ്: ഭരതൻ. മാതാവ്: ലതിക. സഹോദരി: അനുലക്ഷ്മി.