ആമ്പല്ലൂർ: പുതുക്കാട് സിഗ്നല്‍ ജങ്ഷനിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൊലേറോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 70 വയസ്സ് തോന്നിക്കുന്ന ഇയാൾ അപകട സമയത്ത് നീല ഷര്‍ട്ടും ലുങ്കി മുണ്ടുമാണ് ധരിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പുതുക്കാട് പൊലീസുമായോ 048027 51 336 എന്ന നമ്പറിലോ ബന്ധപ്പെടണം.