തൃപ്രയാർ: ദേശീയപാത 66ൽ വലപ്പാട് പൊലീസ് സ്റ്റേഷന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം തിരൂർ മുല്ലത്തറ വീട്ടിൽ രാജേഷ് (37) ആണ് സംഭവസ്ഥലത്ത് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതര കഴിഞ്ഞാണ് സംഭവം. എറണാകുളത്ത് ഭാര്യയുടെ വീട്ടിൽനിന്ന് തിരൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു രാജേഷ്.