ചെറുതുരുത്തി: ആറ്റൂർ വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുള്ളൂർക്കര ആറ്റൂർ 15ാം പാലത്തിന് സമീപം താമസിക്കുന്ന എടക്കാട്ടിൽ വീട്ടിൽ അലിയുടെയും സുഹറയുടെയും മകൻ അനസാണ് (20) മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം. ആറ്റൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന അനസ് സഞ്ചരിച്ച ബൈക്കും കുളപ്പുള്ളിയിൽനിന്ന് വടക്കാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ രണ്ടുപേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30ഓടെ അനസ് മരിച്ചു. ചെറുതുരുത്തിയിലെ പെയിൻറ് കടയിലെ ജോലിക്കാരനാണ് അനസ്. ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.