ശാന്തപുരം: ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭ മുൻ അംഗവും പണ്ഡിതനും എഴുത്തുകാരനുമായ ഹൈദറലി ശാന്തപുരത്തിെൻറ മകൾ ഹുസ്ന ആര്യാട്ടിൽ (46) നിര്യാതയായി. മാതാവ്: യു.ടി. ഫാത്തിമ. താനൂർ പുത്തൻതെരു ദേവധാർ സ്വദേശി വി.എൻ. അബ്ദുൽ ഹമീദിെൻറ ഭാര്യയാണ്. മക്കൾ: ആദിൽ അബ്ദുൽ ഹമീദ് (ഖത്തർ), സൈനബ് അമൽ (ഗവേഷക), ഫാത്തിമ ഹനാൻ. മരുമകൻ: അജ്മൽ കുന്നക്കാവ് (മീഡിയവൺ, കോഴിക്കോട്). സഹോദരങ്ങൾ: ത്വയ്യിബ, ബുഷ്റ, ഡോ. മാജിദ (പയ്യോളി ഗവ. ആയുർവേദ ആശുപത്രി), ഡോ. അമീന (കാലിക്കറ്റ് യൂനിവേഴ്സിറ്റി), പരേതനായ വഹീദ്.