ചെറുതുരുത്തി: വീടിെൻറ മേൽപുരയിൽ വെൽഡിങ് ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. വെട്ടിക്കാട്ടിരി മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുതുവീട്ടിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് സ്വാലിഹ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് പാഞ്ഞാളിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ജോലിക്കിടെ വീണതിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: സഫിയ. ഭാര്യ: മുബീന. മകൾ: ആസിയ. രണ്ടാമത്തെ ആൺകുട്ടിയെ ഞായറാഴ്ചയാണ് പ്രസവിച്ചത്.