ചെറുതുരുത്തി: ദേശമംഗലം കാളകണ്ഡേശ്വരം ക്ഷേത്രത്തിന്ന് സമീപം ആയുർവേദ മരുന്നു വ്യാപാരം നടത്തുന്ന പല്ലൂർ കാഞ്ഞിരക്കോട് കോളനി നിവാസി പരേതനായ പിഷാരത്ത്പടി ചങ്ങെൻറ മകൻ പി.പി. ബാലകൃഷ്ണൻ (68) നിര്യാതനായി. 25 വർഷം ഷൊർണൂർ കേരളീയ ആയുർവേദ സമാജത്തിലെ ജീവനക്കാരനായിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ദേശീയ കർഷക തൊഴിലാളി യൂനിയൻ മണ്ഡലം പ്രസിഡൻറ്, ദലിത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മീനാക്ഷി. മക്കൾ: പ്രമോദ്, പ്രസാദ്, പ്രസന്നൻ.