കണിയാപുരം: ചിറയ്ക്കൽ ചരുവിളാകം വീട്ടിൽ ജാനമ്മയും (88) മകൾ സുധയും (52) ഒരേ ദിവസം മരിച്ചു.
മാതാവിനെ ഡോക്ടറെ കാണിക്കുന്നതിനുവേണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയ സുധ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. മകളുടെ മൃതദേഹവുമായി തിരികെ വീട്ടിലെത്തിയ ജാനമ്മയും പെട്ടെന്നുതന്നെ മരിച്ചു.
പരേതയായ ലീല, വിജയമ്മ, മഹേന്ദ്രൻ എന്നിവരാണ് ജാനമ്മയുടെ മറ്റു മക്കൾ. മൃതദേഹങ്ങൾ ചിറയ്ക്കൽ മലങ്കര സിറിയൻ കാത്തലിക് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.