കാട്ടാക്കട: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാട്ടാക്കട പൂച്ചെടിവിള സുബഹി മൻസിലിൽ അഷറഫ് ഖാനാണ് (52) മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെ പൂവച്ചൽ മുളമൂടിലാണ് അപകടം. അഷറഫ് ഖാൻ പൂവച്ചല്നിന്ന് കാട്ടാക്കടയിലെ വീട്ടിേലക്ക് ബൈക്കിൽ വരുമ്പോൾ ഇടറോഡിൽനിന്ന് തെറ്റായ ദിശയിൽ ഓടിച്ചുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദീർഘനാൾ ഗൾഫിലായിരുന്നു. നാട്ടിലെത്തിയശേഷം പറണ്ടോട് തുണിക്കടയിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ: സുനിത. മക്കൾ: അഷ്ന, അൻസിൻ.