മുണ്ടൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഊട്ടുമഠത്തിൽ പരേതനായ മാധവെൻറ ഭാര്യ കൗസല്യയാണ് (80) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. മക്കൾ: അശോകൻ, രാധാകൃഷ്ണൻ (കാറ്ററിങ് സർവിസ്), ഹരിദാസ്, സുരേഷ്, സന്തോഷ്. മരുമക്കൾ: വനജ, സുനിത, രാധാകൃഷ്ണൻ, ഷൈലജ, ബിന്ദു, സിനി.