നടത്തറ: കാര്‍ ഓടിച്ചുപോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് വയോധികൻ മരിച്ചു. ചേലക്കോട്ടുകര കളമറ്റം ക്ഷേത്രത്തിന് സമീപം മുരളി വിഹാരത്തില്‍ ചന്ദ്രന് (82) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെ നടത്തറ മൈനര്‍ റോഡിലാണ് സംഭവം. കാറില്‍ ഒറ്റക്ക് പറമ്പിലേക്ക് പോകുന്നതിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് കാര്‍ റോഡില്‍തന്നെ നിർത്തുകയായിരുന്നു. കാർ റോഡിനു നടുവില്‍ കിടക്കുന്നതു കണ്ട് നോക്കിയ നാട്ടുകാരാണ് ഇയാളെ സ്റ്റിയറിങ്ങിലേക്ക് മുഖം വെച്ച് അവശനിലയില്‍ കണ്ടത്. ഉടനെ നടത്തറയിലെ ആക്ടസ് പ്രവർത്തകരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മധുര മീനാക്ഷി. മക്കള്‍: മിനി, മുരളി (കാനഡ). മരുമക്കള്‍: അഡ്വ. അരുണ്‍, സരിത. സംസ്കാരം പിന്നീട്.