അകത്തേത്തറ: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് റെയിൽവെ ഗേറ്റിനടുത്ത് ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് 70 വയസ്സ് തോന്നിക്കുന്ന അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാടമല്ലി നിറമുള്ള ഷർട്ടും കാവിമുണ്ടുമാണ് വേഷം. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.