കല്ലടിക്കോട്: യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറി തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മദ്റസ അധ്യാപകൻ മരിച്ചു. വാഴമ്പുറം പരേതരായ താഴത്തെ കല്ലടി അബ്ദുവിെൻറയും ഖദീജയുടെയും മകൻ ഇസ്ഹാഖ് സഖാഫി (55) ആണ് മരിച്ചത്. ചൊവ്വാഴ്ച കാലത്ത് പതിനൊന്നരയോടെ പുല്ലശ്ശേരിയിലാണ് സംഭവം. മദ്റസാ സമയം കഴിഞ്ഞ് തേങ്ങയിടുന്ന തൊഴിൽ ചെയ്തുവരുകയായിരുന്നു. ഭാര്യ: സാബിറ. മക്കൾ: ഇർഷാദ്, റാഷിദ്.