ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് കരുത്താനത്ത് കെ.ഒ. ജോർജ് (96) സിംഗപ്പൂരിൽ നിര്യാതനായി. മെഴുവേലി ശ്രീപത്മനാഭോദയം ഹൈസ്കൂൾ, സിംഗപ്പൂരിലെ കാത്തലിക് ഹൈസ്കൂൾ, സെൻറ് ആൻഡ്രൂസ് സെക്കൻഡറി സ്കൂൾ, നേവൽ ബേസ് ഗവ. സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിെൻറ മാനേജറും പ്രിൻസിപ്പലുമായും കേരള അസോസിയേഷൻ പ്രസിഡൻറ്, മുളന്തുരുത്തി ഒ.ഇ. എൻ കണക്ടേഴ്സ് ലിമിറ്റഡ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ. റാന്നി താഴോംപടിക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: ഡോ.സൂസൻ (യു.എസ്.എ), സുജ (എൻജിനീയർ, കാനഡ), സുമ (യു.എസ്.എ), സുശീൽ (ചാർട്ടേഡ് അക്കൗണ്ടൻറ്, സിംഗപ്പുർ). മരുമക്കൾ: ഡോ.ഡേവിഡ് (യു.എസ്.എ),േഡാ.ഷാൻ (സിംഗപ്പുർ), സി.എ. ബാബു, പരേതനായ ജോൺ മത്തായി.