അരൂർ: കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചന്തിരൂർ പടിഞ്ഞാെറ വാലേപ്പറമ്പിൽ അഖിലാണ് (28) മരിച്ചത്. ദേശീയപാതയിൽ അരൂർ അബാദ് കോൾഡ് സ്റ്റോറേജിന് സമീപമായിരുന്നു അപകടം. സമീപത്തെ സൂപ്പർമാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയാണ്. സഹോദരൻ: അതുൽ.