റാന്നി: അന്തർ സംസ്ഥാന തൊഴിലാളിയെ ലോഡ്ജിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. ബിഹാര്‍ മധിഹരി ജില്ലയില്‍ ധാമോദര്പുര് സ്വദേശി മിഗരി മുഖിയയുടെ മകന് സ്വരൂപ് മുഖിയയാണ് (40) മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. പഴവങ്ങാടി ഐത്തല പുഷ്പവിലാസം പ്രമോദ് കുമാറിെൻറ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തില്‍ വാടകക്ക് താമസിച്ചു വരുകയായിരുന്നു. പെരുമ്പുഴയിെല സുഹൃത്തുക്കൾ താമസിക്കുന്ന കെട്ടിടത്തിന് സമീപമാണ് മരിച്ചനിലയിൽ കണ്ടത്. ലോഡ്ജിൽ കൂട്ടുകാരുമൊത്ത് ഹോളി ആഘോഷിച്ച് മടങ്ങുന്നതിനിെട മുകളിൽനിന്ന് കാല്‍വഴുതി വീണതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.