വാടാനപ്പള്ളി: ഖത്തറിൽ കോവിഡ് ബാധിച്ച് വാടാനപ്പള്ളി സ്വദേശി മരിച്ചു. വാടാനപ്പള്ളി തെക്കേ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അറയ്ക്കവീട്ടിൽ പരേതനായ ഹംസയുടെ മകൻ ഷരീഫ് (40) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് രണ്ടാഴ്ചയോളമായി. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ വന്നിട്ട് രണ്ടര വർഷമായി. മേയിൽ നാട്ടിൽ വരാൻ തീരുമാനിച്ചിരുന്നതാണ്. ഉമ്മ: കുഞ്ഞു പാത്തുണ്ണി. ഭാര്യ: ആരിഫ. മക്കൾ: സിയ ഫാത്വിമ, സിദാൻ, അബ്ദുല്ല.