ചാലക്കുടി: മുരിങ്ങൂരിൽ ദേശീയ പാതയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. അങ്കമാലി നായത്തോട് കിഴക്കേ മൂത്താട്ട് വീട്ടിൽ ശിവശങ്കരപ്പിള്ളയുടെ മകൻ ഗിരീഷ് കുമാർ (56) ആണ് മരിച്ചത്. ഡിവൈൻ മേൽപ്പാലത്തിൽ ബുധനാഴ്ച വൈകീട്ട് 5.15 ഓടെയാണ് അപകടം. ഗിരീഷ് കുമാർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിെൻറ കണ്ണാടി ഒരു കാറിൽ തട്ടുകയായിരുന്നു. നിയന്ത്രണം തെറ്റിയ ഇരുചക്രവാഹനം റോഡിൽ വീണാണ് അപകടം. അങ്കമാലി നഗരസഭ മുൻ വൈസ് ചെയർമാനും സി.പി.എം പ്രാദേശിക നേതാവുമായിരുന്നു. 2005 മുതൽ 2020 വരെ നഗരസഭ അംഗമായിരുന്നു. 16 വർഷമായി അങ്കമാലി സർവിസ് സഹകരണ സംഘത്തിെൻറ പ്രസിഡൻറാണ്. സി.പി.എം നായത്തോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. അവിവാഹിതനാണ്. മാതാവ്: ഗൗരിക്കുട്ടി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.