പുളിക്കൽ: ചെറുകാവ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനും സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവവുമായിരുന്ന വളപ്പൻ എടക്കാട്ട് മുഹമ്മദാലി (65) നിര്യാതനായി. മൂന്നു കാലയളവുകളിൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഇദ്ദേഹം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പദവിയും വഹിച്ചിരുന്നു. പുളിക്കൽ കവാക്കി ബ്യുന്നയ്യിറ സംഘം പ്രസിഡൻറ്, പുളിക്കൽ മഹല്ല് പള്ളി കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പിതാവ്: പരേതനായ വളപ്പൻ കോയക്കുട്ടി, ഭാര്യ: ആയിഷ കുട്ടി (കിഴിശ്ശേരി). മക്കൾ: മുബീന, മെഹബൂബ് (ജിയോ ഡെപ്യൂട്ടി മാനേജർ കോഴിക്കോട്), മുബശ്ശിറ, മുഫീദ, മുഹ്സിന. മരുമക്കൾ: മുജീബ് റഹ്മാൻ (ബിസിനസ്, മഞ്ചേരി), യൂസഫ് (കടലുണ്ടി), മുജീബ് റഹ്മാൻ (അധ്യാപകൻ കീഴ്പറമ്പ്), സഫ്വാൻ (ഖത്തർ), സഫാബി (അധ്യാപിക എ.എം.എം ഹൈസ്കൂൾ പുളിക്കൽ). സഹോദരിമാർ: കദിയുമ്മ (നിലമ്പൂർ), നഫീസ (കിഴിശ്ശേരി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുളിക്കൽ ജുമാമസ്ജിദിൽ.