ആറ്റിങ്ങൽ: നിലയ്ക്കാമുക്ക് പാറയടിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. നിലയ്ക്കാമുക്ക് ശ്രീമംഗലംവീട്ടിൽ ഗോപിയുടെ മകൻ പ്രവീൺ (36) ബുധനാഴ്ച രാവിലെ 10.30നാണ് കിണറ്റിൽ അകപ്പെട്ടത്.
ആറ്റിങ്ങലിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം യുവാവിനെ പുറത്തെടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫയർ സ്റ്റേഷൻ ഓഫിസർ ജിഷാദിെൻറ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിപിൻ ആണ് കിണറ്റിൽ ഇറങ്ങി യുവാവിനെ പുറത്തെടുത്തത്.