മാവേലിക്കര: ബൈക്കുകൾ കൂട്ടിയിടിച്ച് ഓതറ നസ്രേത്ത് ഫാർമസി കോളജ് വിദ്യാർഥി മരിച്ചു. മാന്നാർ പരുമല ചാപ്രായിൽ ജുനൈദ് സേട്ട്- നജ്മ ദമ്പതികളുടെ മകൻ ഇർഫാൻ ജുനൈദാണ് (18) മരിച്ചത്.ബുധനാഴ്ച വൈകീട്ട് ഏഴോടെ ഭഗവതിപ്പടിക്ക് സമീപം ചെറുകരയിൽ ഇർഫാൻ സഞ്ചരിച്ച ബൈക്ക് ബുള്ളറ്റുമായാണ് കൂട്ടിയിടിച്ചത്.കായംകുളത്തെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. സഹോദരൻ: ഫർഹാൻ.