കുന്നിക്കോട് : ഫുഡ് കോര്പറേഷൻ ഒാഫ് ഇന്ത്യ (എഫ്.സി.െഎ) ആവണീശ്വരം ഗോഡൗണില്‍ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ആവണീശ്വരം റെയില്‍വേ സ്റ്റേഷന് കല്ലൂർക്കോണം മുകളുവിള തെക്കേതിൽ ഷിജു (36) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ചുമട് എടുക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അഞ്ജലി. മകൻ: ആരവ്.