ഓച്ചിറ: വയോധികൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ. മണപ്പള്ളി തെക്ക് എസ്.ആർ.പി മാർക്കറ്റ് കാർത്തികേയ ഭവനത്തിൽ വിജയനാണ് (62) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ഓച്ചിറ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. ഭാര്യ: പരേതയായ സരസ്വതി. മകൾ: സജിത. മരുമകൻ: ഷാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.