ചടയമംഗലം: റോഡ് മുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. ചടയമംഗലം ബദരിയ മൻസിലിൽ എ. സൈനുല്ലാബ്ദീൻ ആണ് (70) മരിച്ചത്. ചടയമംഗലം ജങ്ഷന് സമീപമായിരുന്നു അപകടം. ഭാര്യ: ജമീലബീവി. മക്കൾ: ബദരിയാബീവി, ഫസീലാബീവി, ഷീജാബീവി. മരുമക്കൾ: സുബൈർ, കബീർ, റജീം. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചടയമംഗലം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.