ആര്യനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടത്തിൽപെട്ട് ആര്യനാട് ചെറിയാര്യനാട് പ്ലാമൂട് വീട്ടിൽ ആർ. പ്രദീപ് (36) മരിച്ചു. പാലൈകോണം ജങ്ഷനിൽ ഉച്ചക്ക് 12.10ന് ആണ് അപകടം. സമീപത്ത് ഒതുക്കിയ കാറിെൻറ വാതിൽ തുറക്കുന്നതിനിടെ പ്രദീപ് ഒാടിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന് പ്രദീപ് തെറിച്ച് പിന്നാലെ എത്തിയ ബസിൽ ഇടിച്ചുവീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റു. അരുവിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥെൻറ പ്രചാരണ വാഹനത്തിൽതന്നെ പ്രദീപിനെ ആര്യനാട് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു. മരണവിവരം അറിഞ്ഞയുടൻ യു.ഡി.എഫിെൻറ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിെവച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്.